നേപ്പാളിലും മാഗ്ഗിക്ക് നിരോധനം

Posted on: June 4, 2015 7:24 pm | Last updated: June 5, 2015 at 12:57 am

MAAGGYകാഠ്മണ്ഡു: രാസവസ്തുക്കളുടെ അമിത അളവിനെ തുടര്‍ന്ന് ഇന്ത്യയില്‍ വിവാദത്തിലകപ്പെട്ട മാഗ്ഗി നൂഡില്‍സിന് നേപ്പാളില്‍ നിരോധനം. മാഗ്ഗി ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ചതായി നേപ്പാള്‍ അധികൃതര്‍ അറിയിച്ചു. നേപ്പാളിലെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് നൂഡില്‍സ്.

ജനങ്ങളോട് മാഗ്ഗി കഴിക്കരുതെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ നോട്ടീസ് നാളെ പുറത്തിറക്കുമെന്ന് നേപ്പാള്‍ കാര്‍ഷിക മന്ത്രാലയ സെക്രട്ടറി ഉത്തംകുമാര്‍ ഭട്ടാരി പറഞ്ഞു. മാഗ്ഗിയുടെ സാംപിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ മാഗ്ഗിക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി, ഗുജറാത്ത്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലാണ് മാഗ്ഗി വില്‍പ്പന നിരോധിച്ചത്.