കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു

Posted on: May 31, 2015 2:08 pm | Last updated: June 2, 2015 at 3:03 pm

stop rapeകൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ രോഗിയെ സന്ദര്‍ശിക്കാനെത്തിയ യുവതിയെ ജീവനക്കാര്‍ കൂട്ടമാനഭംഗത്തിനിരയാക്കി. രണ്ടു ജീവനക്കാര്‍ ചേര്‍ന്നാണ് യുവതിയെ മാനഭംഗപ്പെടുത്തിയത്. വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ ആര്‍ ജെ കാര്‍ ആശുപത്രിയില്‍ ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം.

മുര്‍ഷിദാബാദ് ജില്ലയിലെ ബരാംപുര്‍ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.