Connect with us

Kerala

എന്‍ജിനീയറിംഗ്: റാങ്ക് ലിസ്റ്റ് ജൂണ്‍ രണ്ടാം വാരം

Published

|

Last Updated

തിരുവനന്തപുരം: എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ജൂണ്‍ രണ്ടാംവാരം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി പി കെ അബ്്ദുര്‍റബ്ബ് അറിയിച്ചു. എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ രണ്ടാംവര്‍ഷ യോഗ്യതാ പരീക്ഷക്ക് (പ്ലസ്ടു, സി ബി എസ് ഇ, ഐ സി എസ് ഇ) കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്കും പ്രവേശന പരീക്ഷക്ക് ലഭിച്ച സ്‌കോറും തുല്യ അനുപാതത്തില്‍ പരിഗണിച്ച് സ്റ്റാന്‍ഡേഡൈസേഷന്‍ പ്രക്രിയക്ക് വിധേയമാക്കിയാവും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.
ഇതിനായി കേരളത്തിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും വിദേശത്തെയും ഉള്‍പ്പടെ 34 ബോര്‍ഡുകളില്‍ നിന്ന് പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ മാര്‍ക്ക് വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. അവ ലഭിച്ചശേഷം മാര്‍ക്ക് ക്രമീകരണം സംബന്ധിച്ച പ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തിയാക്കും. പല ബോര്‍ഡുകളിലെയും പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതാണ് ഫലപ്രഖ്യാപനത്തിന് കാലതാമസം. സുപ്രിം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ജിനീയറിംഗ് കോഴ്‌സുകളിലേക്ക് ജൂണ്‍ 30ന് മുമ്പായി ആദ്യ അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കും. സമയബന്ധിതമായി ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ക്ഷണിച്ചുതുടങ്ങുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.