Connect with us

National

സുനന്ദ പുഷ്‌കറിന്റെ മരണം: മൂന്ന് പേരെ നുണപരിശോധന നടത്താന്‍ കോടതി അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നുണപരിശോധന നടത്താന്‍ വിചാരണ കോടതി അനുമതി നല്‍കി. തരൂരിന്റെ വീട്ടുജോലിക്കാരന്‍ നാരായണ്‍ സിംഗ്, ഡ്രൈവര്‍ ബജ്‌റംഗി, തരൂരിന്റെ സുഹൃത്ത് സഞ്ജയ് ദിവാന്‍ എന്നിവരെയാണ് നുണപരിശോധനക്ക് വിധേയരാക്കുക.
ഇവരെ നുണപരിശോധനക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചു കൊണ്ടാണ് പാട്യാല മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് സുശീല്‍ കുമാര്‍ ശര്‍മയുടെ നടപടി. മൂന്ന് പേരും ഹാജരായി നുണപരിശോധനക്ക് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് കോടതിയെ അറിയിച്ചു. ദേശീയ മനുഷ്യവകാശ കമ്മിഷനും സുപ്രീംകോടതിയും നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പരിശോധനയെന്ന് കോടതി പ്രത്യേകം ഓര്‍മിപ്പിച്ചു.
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ചില നിര്‍ണായക വസ്തുതകള്‍ ഇവര്‍ക്കറിയാമെന്നാണ് പോലീസ് പറയുന്നത്. മൂവരും കളവുപറയുന്നതായി സംശയിക്കുന്നതിനുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ തരൂരിനെ മൂന്ന് തവണ നേരത്തെ ചോദ്യം ചെയ്തിരുന്നു.

Latest