മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ കേരളം അപേക്ഷ നല്‍കി

Posted on: May 15, 2015 3:10 pm | Last updated: May 15, 2015 at 3:10 pm

Mullaperiyar_dam_859317fന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിന് പാരിസ്ഥിതിക അനുമതി തേടി കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കി. പുതിയ അണക്കെട്ട് നിര്‍മാണത്തിന് പരിസ്ഥിതി പഠനം നടത്താന്‍ കേരളത്തെ അനുവദിക്കാവുന്നതാണെന്ന് ദേശീയ വന്യജീവിബോര്‍ഡിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ നടപടി.

അതേസമയം പുതിയ ഡാം നിര്‍മിക്കുന്നതില്‍ നിന്ന് കേരളത്തെ വിലക്കണമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാര്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന തമിഴ്‌നാടിന്റെ ഹരജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു.