കോഴിക്കോട്: മിഠായിതെരുവിനെയും സമീപപ്രദേശങ്ങളേയും ഭീതിയിലാഴ്ത്തുന്ന അടിക്കടിയുണ്ടാകുന്ന തീപിടിത്തം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് എ. പ്രദീപ് കുമാര്‍ എംഎല്‍എ. മിഠായിത്തെരുവിലെ വ്യാപാരികള്‍ ഭീതിയിലായിരിക്കുകയാണ്. ലക്ഷങ്ങളും കോടികളും മുടക്കി കച്ചവടം ചെയ്യുമ്പോള്‍ സര്‍വനാശം വിതച്ച് തീപിടിത്തമുണ്ടാകുന്നത് വലിയ ദുരന്തങ്ങള്‍ക്കാണ് ഇടവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മിഠായി തെരുവിനെ പൈതൃക തെരുവാക്കി മാറ്റാന്‍ പദ്ധതിയുണ്ടായിരുന്നു. ഇതിനായി സ്വീകരിച്ച നടപടികള്‍ പലതും ഇതുവരെ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും പ്രദീപ്കുമാര്‍ എംഎല്‍എ പറഞ്ഞു.