തൃശൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

Posted on: May 12, 2015 3:16 pm | Last updated: May 12, 2015 at 10:21 pm

accidenതൃശൂര്‍: കുതിരാനില്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കോതമംഗലം സ്വദേശികളായ വത്സ, പേരക്കുട്ടികളായ ആറു വയസ്സുകാരന്‍ നിവേദ്, ഒന്നരവയസ്സുകാരി നവനി എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന പ്രതാപ്, ആശ, അജില്‍, തങ്കം എന്നിവരെ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിവേദിന്റെയും നവനിയുടെയും അമ്മ ആശയുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
രാവിലെ പാലക്കാട് കൊല്ലങ്കോടുനിന്നും കോതമംഗലത്തേയ്ക്ക് പോവുകയായിരുന്നു ഇവര്‍. കുതിരാനില്‍വെച്ച് ഇവര്‍സഞ്ചരിച്ച കാറിന് മുന്നിലുണ്ടായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്ത് നിര്‍ത്തിയതാണ് അപകടകാരണം.