Kerala
കാട്ടിക്കുളം ഇബ്രാഹീം വധക്കേസ്: പ്രതി 14 വര്‍ഷത്തിന് ശേഷം പിടിയില്‍

മാനന്തവാടി: റിട്ട: അധ്യാപകനായിരുന്ന കാട്ടിക്കുളം ഇബ്രാഹീമിനെ വധിച്ച കേസില്‍ പ്രതിയെ 14 വര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായിരുന്ന തടത്തില്‍ വീട്ടില്‍ ബാബു 10 വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.
2001 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹാര്‍ഡ് വെയര്‍ കട പൂട്ടി രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന ഇബ്രാഹീമിനെ പ്രതികള്‍ കുത്തിക്കൊലപ്പെടുത്തി 80,000 രൂപ കവരുകയായിരുന്നു. എസ് പി കെ ബി വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ സി ഐമാരായ എം എം അബ്ദുല്‍ കരീം, പി ആര്‍ സുശീലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
---- facebook comment plugin here -----