കുടിവെള്ള വിതരണ തടസ്സത്തിന് പരിഹാരമായില്ല

Posted on: May 7, 2015 10:21 am | Last updated: May 7, 2015 at 10:21 am

കൊടുവള്ളി: രണ്ടാഴ്ചയോളമായി തുടരുന്ന മടവൂര്‍ ഗ്രാമപഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണ സ്തംഭനത്തിന് പരിഹാരമായില്ല. കൊട്ടക്കാവയല്‍ ഒതയോത്ത് പുറായില്‍ നിന്ന് പാലോറ മലയിലെ ടാങ്കിലേക്കുള്ള പൈപ്പ് മാറ്റുന്നതിനിടെ പൊട്ടിയ പൈപ്പ് മാറ്റാന്‍ കാലതാമസം നേരിട്ടതോടെയാണ് ജലവിതരണം മുടങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ചയോടെ പൊട്ടിയ പൈപ്പ് മാറ്റി ജലവിതരണം പുനരാരംഭിച്ചെങ്കിലും പമ്പിംഗിനിടെ കൊട്ടക്കാവയല്‍ പൂനൂര്‍ പുഴയോരത്തെ കിണറിനോടനുബന്ധിച്ചുള്ള പമ്പ് ഹൗസിലെ മോട്ടോര്‍ പമ്പ് സെറ്റ് കേടാവുകയായിരുന്നു. അതോടെ ജലവിതരണം വീണ്ടും നിലച്ചിരിക്കുകയാണ്.