സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടി ജെ ചന്ദ്രചൂഡന്‍

Posted on: May 4, 2015 7:08 pm | Last updated: May 4, 2015 at 11:53 pm

chandrachudanകൊല്ലം: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെയും യു ഡി എഫ് സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ആര്‍ എസ് പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ രംഗത്ത്. ചരിത്രത്തില്‍ ഏറ്റവും അധികം അഴിമതിയാരോപണം നേരിട്ട സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേതെന്ന് അദ്ദേഹം ആരോപിച്ചു. തെറ്റ് ചെയ്തവരെ ചെവിക്ക് പിടിച്ചുപുറത്താക്കാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും തയാറാകണം. കൂടെ നില്‍ക്കുന്നവരെ ലജ്ജിപ്പിക്കുന്ന ഭരണമാണ് യു ഡി എഫ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍ എസ് പിയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘം രൂപീകരിക്കുന്ന യോഗത്തിലാണ് ചന്ദ്രചൂഡന്‍ കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ചത്.

ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭായി പട്ടേലും നയിച്ച കോണ്‍ഗ്രസിനെ ഇപ്പോള്‍ നയിക്കുന്നത് കുഴിയാനകളാണ്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെയും ചന്ദ്രചൂഡന്‍ വിമര്‍ശിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ അമ്മയും മകനും ഒളിച്ചോടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.