കൂറു മുന്നണിയുണ്ടാക്കാനുള്ള പി സി ജോര്‍ജിന്റെ ശ്രമം നടക്കില്ല: ചെന്നിത്തല

Posted on: May 4, 2015 2:10 pm | Last updated: May 4, 2015 at 11:53 pm

ramesh chennithalaകോഴിക്കോട്: കേരളത്തില്‍ കുറു മുന്നണിയുണ്ടാക്കാനുള്ള പി സി ജോര്‍ജിന്റെ നീക്കം നടക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മൂന്നാം മുന്നണിക്കു സംസ്ഥാനത്ത് സാധ്യതയില്ല. ഒരു ഘടകകക്ഷിയും യു ഡി എഫ് വിടില്ല. യു ഡി എഫിലാണോ പുറത്താണോ എന്നു പി സി ജോര്‍ജ് തീരുമാനിക്കണം. യു ഡി എഫിലെ കക്ഷികളെ അടര്‍ത്തിയെടുക്കാമെന്നു സി പി എം വിചാരിക്കേണ്ട. യു ഡി എഫില്‍ പ്രശ്‌നങ്ങളുണ്ട്, എന്നാല്‍ പരിഹരിക്കാവുന്നതേയുള്ളു. യു ഡി എഫ് ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.