അഞ്ച് തീവണ്ടികള്‍ റദ്ദാക്കി; മൂന്നെണ്ണം വഴിതിരിച്ചുവിട്ടു

Posted on: May 3, 2015 8:21 pm | Last updated: May 3, 2015 at 11:50 pm

trainമുംബൈ: മുംബൈ-എറണാകുളം തുരന്തോ എക്‌സ്പ്രസ് കൊങ്കണ്‍ പാതയില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് അഞ്ച് തീവണ്ടികള്‍ റദ്ദാക്കി. മഡ്ഗാവ്-എറണാകുളം, എറണാകുളം-മഡ്ഗാവ് ട്രെയിനുകളാണ് റദ്ദാക്കിയത്. ഞായറാഴ്ച രാത്രി 9.30ന് മഡ്ഗാവില്‍ നിന്നും തിങ്കളാഴ്ച ഉച്ചക്ക് 1.55 ന് എറണാകുളത്ത് നിന്ന് തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. 70101 മഡ്ഗാവ്-കാര്‍വാര്‍, 56641 മഡ്ഗാവ്-മംഗലാപുരം, 22635 മഡ്ഗാവ്-മംഗലാപുരം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

16337 ഓഖ-എറണാകുളം എക്‌സ്പ്രസ്, 22634 നിസാമുദീന്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 11097 പൂണെ-എറണാകുളം പൂര്‍ണ എക്‌സ്പ്രസ്, കൊച്ചുവേളി-ബിക്കാനീര്‍ എന്നീ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.

ALSO READ  അത്ഭുതകരമായി രക്ഷപ്പെട്ട് ട്രെയിനടിയില്‍ പെട്ട രണ്ട് വയസ്സുകാരന്‍