വില്ലേജ് ഓഫീസര്‍ ചെയ്യുന്ന പണിയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പി സി ജോര്‍ജ്

Posted on: April 27, 2015 12:13 pm | Last updated: April 28, 2015 at 1:08 am

pc georgeകോട്ടയം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക് പരിപാടിക്കെതിരെ വിമര്‍ശനവുമായി പി സി ജോര്‍ജ്. വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട ജോലിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ജോര്‍ജ് വിമര്‍ശിച്ചു. യാഥാര്‍ഥ്യം മറച്ചുവെ്ക്കാനുള്ള തന്ത്രമാണിതെന്നും ഈ തറ പരിപാടി മുഖ്യമന്ത്രി നിര്‍ത്തണമെന്നും ജോര്‍ജ് പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേയും എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരേയും ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനു മൊഴി ലഭിച്ചിരുന്നുവെന്നും ഇവര്‍ക്കെതിരെ അന്വേഷണം നടത്താത്തത് ഇരട്ടത്താപ്പാണെന്നും ജോര്‍ജ് പറഞ്ഞു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ സംസ്ഥാനത്തു പൊതു ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നും ജോര്‍ജ് പറഞ്ഞു.