വിപണിയില്‍ നേട്ടം: സെന്‍സെക്‌സ് 214 പോയിന്റ് ഉയര്‍ന്നു

Posted on: April 22, 2015 7:52 pm | Last updated: April 22, 2015 at 7:52 pm

share marketമുംബൈ: രണ്ടു ദിവസത്തെ നഷ്ടത്തിന് ശേഷം വിപണിയില്‍ നേട്ടം. ബാങ്ക്, മൂലധന സാമഗ്രി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

സെന്‍സെക്‌സ് 214.09 പോയിന്റ് നേട്ടത്തില്‍ 27890.13ലും നിഫ്റ്റി 51.95 പോയിന്റ് നേട്ടത്തില്‍ 8429.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1379 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1360 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ആക്‌സിസ് ബാങ്ക്, എല്‍ ആന്‍ഡ് ടി, ഹീറോ മോട്ടോര്‍ കോര്‍പ്, ഡോ റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലും വിപ്രോ, ഒ എന്‍ ജി സി, എസ് ബി ഐ, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.