ഗ്രാമസഞ്ചാരം ജില്ലയില്‍ പ്രയാണം തുടങ്ങി

Posted on: April 18, 2015 11:55 am | Last updated: April 18, 2015 at 11:55 am

മലപ്പുറം: മാര്‍ച്ച് 20ന് കാസര്‍കോഡ് നിന്നാരംഭിച്ച എസ് എസ് എഫ് ഗ്രാമസഞ്ചാരം ജില്ലയില്‍ പ്രയാണമാരംഭിച്ചു. ജില്ലയില്‍ 135 കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും. ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന പ്രമേയത്തില്‍ നടക്കുന്ന ഉണര്‍ത്തുകാലം ക്യാമ്പയിന്റെ ഭാഗമായി ഉണര്‍ത്തുസമ്മേളനങ്ങള്‍, സാഹിത്യ സായാഹ്ന സദസുകള്‍, ചര്‍ച്ചാ സമ്മേളനങ്ങള്‍ എന്നീ വിവിധങ്ങളായ കര്‍മ്മപദ്ധതികള്‍ക്കാണ് എസ് എസ് എഫ് രൂപം നല്‍കിയിരിക്കുന്നത്.
ഗ്രാമ സഞ്ചാരം സംസ്ഥാന-ജില്ലാ നേതാക്കള്‍ പ്രവര്‍ത്തകരുമായി നേരില്‍ സംവദിക്കുന്ന വേദിയായിമാറും. ഇന്നലെ വൈകുന്നേരം നാലിന് ജില്ലയില്‍ പ്രവേശിച്ച ഗ്രാമസഞ്ചാരം തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ, തിരൂര്‍, താനൂര്‍, വളാഞ്ചേരി, യൂനിവേഴ്‌സിറ്റി ഡിവിഷനുകളിലെ 39 സെക്ടര്‍ കേന്ദ്രങ്ങളില്‍ പര്യടനങ്ങള്‍ പൂര്‍ത്തിയാക്കി. സ്വീകരണ സമ്മേളനങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് സംഘാടനത്തിന്റെ പുതിയ തലങ്ങളുടെ സമര്‍പ്പണവും, പഠനവും സമ്മാനിക്കും.
വിവിധ കേന്ദ്രങ്ങളില്‍ സംസ്ഥാന നേതാക്കളായ എന്‍ വി അബ്ദുറസാഖ് സഖാഫി, എം അബ്ദുല്‍ മജീദ്, ഉമര്‍ ഒങ്ങല്ലൂര്‍, കെ അബ്ദുല്‍ കലാം, അബ്ദുറശീദ് നരിക്കോട്, റാശിദ് ബുഖാരി, കെ സൈനുദ്ദീന്‍ സഖാഫി, മുഹമ്മദലി കിനാലൂര്‍, ഹാശിര്‍ സഖാഫി, സി എന്‍ ജഹഫര്‍, സി കെ ശക്കീര്‍, ഡോ. നൂറുദ്ദീന്‍ എന്നിവരാണ് യാത്ര നയിക്കുന്നത്. എം ദുല്‍ഫുഖാറലി സഖാഫി, എം അബ്ദുറഹ്മാന്‍, ടി അബ്ദുന്നാസര്‍, സി കെ എം ഫാറൂഖ്, പി കെ അബ്ദുസ്വമദ്, മുഹമ്മദ് ശരീഫ് നിസാമി, പി എ മുഹ്‌യുദ്ദീന്‍ സഖാഫി, സയ്യിദ് മുര്‍തള സഖാഫി, എം കെ മുഹമ്മദ് സ്വഫ്‌വാന്‍, ശമീര്‍ കുറുപ്പത്ത്, എം എ ശുക്കൂര്‍ സഖാഫി, മുഹമ്മദ് സിറാജുദ്ദീന്‍ കിടങ്ങയം തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംബന്ധിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് തിരൂരങ്ങാടി, പള്ളിക്കല്‍, രണ്ടത്താണി, തുവ്വക്കാട് എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.