Connect with us

Education

ഡല്‍ഹിയില്‍ ഉപരിപഠനം: ഓറിയന്റേഷന്‍ ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

കോഴിക്കോട്: ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റിയില്‍ വിവിധ ഡിഗ്രി കോഴ്‌സുകള്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ഓറിയന്റേഷന്‍ ക്യാമ്പിന് തത്പരരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റിയുടെ പ്രവേശനപ്പരീക്ഷകള്‍ക്കുള്ള പരിശീലനം ഈ മാസം 21-30 കാലയളവില്‍ മലപ്പുറം ഇരിങ്ങല്ലൂര്‍ മജ്മഅ് ക്യാമ്പസിലെ വിസ്ഡം സിവില്‍ സര്‍വീസ് അക്കാദമിയില്‍ നടക്കുന്നു. 10 ദിവസത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പില്‍ ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
പരിചയ സമ്പന്നരായ റിസോഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ ക്യാമ്പിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി 19 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനും 8281 149 326, 9961 786 500 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

---- facebook comment plugin here -----

Latest