മുംബൈ ഭീകരാക്രമണം: വിചാരണ രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം – പാക് കോടതി

Posted on: April 13, 2015 5:42 pm | Last updated: April 14, 2015 at 5:53 pm
SHARE

Zaki_ur_Rehman_Lakhvi_ഇസ് ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിന്റെ വിചാരണ രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് പാക്കിസ്ഥാന്‍ ഹൈക്കോടതി. വിചാരണക്കോടതിക്കാണ് പാക്കിസ്ഥാന്‍ ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്. രണ്ട് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കേസിലെ മുഖ്യ സൂത്രധാരന്‍ സകി ഉര്‍ റഹ്മാന്‍ ലഖ്‌വിയുടെ ജാമ്യം റദ്ദാക്കണമെന്ന പാക് സര്‍ക്കാറിന്റെ ആവശ്യം കോടതി പരിഗണിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ലഖ് വിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

2009ലാണ് ലഖ് വി അടക്കം ഏഴ് പേര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ച ലഖ്‌വിയെ ജയില്‍ മോചിതനാക്കി.