സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏകീകരണം സമൂഹത്തിനാവശ്യം: മന്ത്രി മോഹനന്‍

Posted on: April 12, 2015 9:35 am | Last updated: April 12, 2015 at 9:35 am

കോഴിക്കോട്: സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏകീകരണമാണു സമൂഹത്തിനാവശ്യമെന്നു മന്ത്രി കെ പി മോഹനന്‍. മുമ്പ് സോഷ്യലിസ്റ്റുകള്‍ ഭരിച്ചപ്പോള്‍ ഉണ്ടായിട്ടുള്ള നേട്ടം പിന്നീടൊരിക്കലും ആവര്‍ത്തിച്ചിട്ടില്ല. കോണ്‍ഗ്രസും ബി ജെ പി യും ഇന്ത്യ ഭരിച്ചപ്പോഴും സോഷ്യലിസ്റ്റ് ഭരണത്തിലുണ്ടായത്ര നേട്ടങ്ങള്‍ സമൂഹത്തിനു ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള എന്‍ ജി ഒ സെന്റര്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സരിതാ വിഷയവും അഴിമതി ആരോപണവും നിലനില്‍ക്കുന്ന സാഹചര്യത്തിലും യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തണമെന്നാണു ജനങ്ങള്‍ യു ഡി എഫ് ഭരണത്തില്‍ കോടികളുടെ ധനസഹായമാണ് പാവപ്പെട്ടവര്‍ക്കു ലഭിച്ചിട്ടുള്ളത്.
സാധാരണക്കാരേയും പാവപ്പെട്ടവരേയും സഹായിക്കുന്ന രീതി ഇനിയും ഉയര്‍ന്നു വരണം. ഇതിന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഇടപെടല്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
മനോജ് ടി സാരംഗ് അധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രന്‍, സലീംമടവൂര്‍, അഡ്വ: ആനി സ്വീറ്റി, അഡ്വ: മാത്യു വേളങ്ങോടന്‍, നിഷാദ് പൊന്നങ്കണ്ടി, ജയന്‍ വെസ്റ്റിഹില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.