Connect with us

Ongoing News

ഐപിഎല്‍: റോയല്‍ ചലഞ്ചേഴ്‌സിന് മൂന്ന് വിക്കറ്റ് വിജയം

Published

|

Last Updated

കൊല്‍ക്കത്ത: ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് മൂന്ന് വിക്കറ്റ് ജയം. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഓപ്പണര്‍മാരായ ഗൗതം ഗംഭീറും റോബിന്‍ ഉത്തപ്പയും മികച്ച തുടക്കമാണ് നല്‍കിയത്. പത്ത് ഓവര്‍ വരെ തുടര്‍ന്ന കൂട്ടുകെട്ട് 80 റണ്‍സ് അടിച്ചെടുത്തു. അതിനിടയില്‍, 35ല്‍ എത്തിനിന്ന ഉത്തപ്പയെ അബു നെചിം അഹമ്മദിന്റെ പന്തില്‍ ഡാരന്‍ സമി പിടിച്ച് പുറത്താക്കി. അര്‍ധസെഞ്ച്വറി തികച്ച (58) ഗൗതം ഗംഭീര്‍ 13ാം ഓവറിന്റെ രണ്ടാം പന്തില്‍ പവലിയനിലേക്ക് മടങ്ങി. മനീഷ് പാണ്ഡംയും (23) സൂര്യകുമാര്‍ യാദവും (11) തടരെത്തുടരെ പുറത്താകുമ്പോള്‍ കൊല്‍ക്കത്തയുടെ സ്‌കോര്‍ ബോര്‍ഡ് 130 പിന്നിട്ടിരുന്നു. ആന്ദ്രെ റസല്‍ ആക്രമിച്ച് കളിച്ചപ്പോള്‍ റണ്ണൊഴുക്കിന് ആക്കം കൂടി. 17 പന്തില്‍ നിന്ന് പുറത്താകാതെ അദ്ദേഹം നേടിയ 41 റണ്‍സിന്റെ മികവില്‍ കൊല്‍ക്കത്ത 177ന്റെ വിജയ ലക്ഷ്യം ബാംഗ്ലൂരിന് നല്‍കി. അറ് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കിയത്. ഹര്‍ഷല്‍ പട്ടേല്‍, വരുണ്‍ ആരോണ്‍, അബു നെചിം, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ഇന്നിംഗ്‌സില്‍ വിരാട് കോഹ്‌ലിയും ക്രിസ് ഗെയിലും ബാംഗ്ലൂരിന് മികച്ച തുടക്കം നല്‍കി. മോര്‍നി മോര്‍ക്കിലിന്റെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ഉത്തപ്പക്ക് ക്യാച്ച് നല്‍കി കൊഹ്‌ലി (13) മടങ്ങി. ഗെയില്‍ അവസാന ഓവറുകളില്‍ തന്റെ സ്ഥിരം ശൈലി പുറെത്തടുത്തു. 56 പന്തില്‍ നിന്ന് 96 റണ്‍സെടുക്ക് ഗെയില്‍ റണ്‍ഔട്ടായി. ഡിവി ല്ലിയേഴ്‌സും വെടിക്കെട്ടിന് തുടക്കമിട്ടെങ്കിലും കിഷന്‍ കരിയപ്പയുടെ പന്തില്‍ ക്രീസ് വിട്ട് അടിക്കാനുള്ള ശ്രമത്തിനിടെ ഉത്തപ്പ സ്റ്റംബ് ചെയ്തു. 13 പന്തില്‍ നിന്ന് 28 റണ്‍സാണ് ഡിവില്ലിയേഴ്‌സിന്റെ സംഭാവന.

.