പാര്‍ട്ടിക്ക് മുകളില്‍ ആരേയും പറക്കാന്‍ അനുവദിക്കില്ല: കൊടിയേരി

Posted on: April 11, 2015 8:13 pm | Last updated: April 12, 2015 at 12:18 pm

kodiyeriആലപ്പുഴ: പാര്‍ട്ടിക്ക് മുകളില്‍ പറക്കാന്‍ ആരേയും സമ്മതിക്കില്ലെന്ന് സിപിഎം സ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. എന്റെ പിന്നാലെ പാര്‍ട്ടി വരണമെന്നത് അപകടകരമാണ്്്. പാര്‍ട്ടി അമ്മയാണ്, അമ്മ എല്ലാവരോടും ക്ഷമിക്കും. പക്ഷേ അമ്മയെ ആരും തല്ലാന്‍ പാടില്ലെന്നും കൊടിയേരി പറഞ്ഞു.ആലപ്പുഴ മാന്നാറിലെ സിപിഎം വിശദീകരണ യോഗത്തിലാണ് കൊടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്. മാന്നാറില്‍ പാര്‍ട്ടി അനുമതിയില്ലാത്ത പരിപാടിയില്‍ വിഎസ് അച്ചുതാനന്ദന്‍ പങ്കെടുത്തിരുന്നു.