സരിതയുടെ കത്ത് പിസി ജോര്‍ജിന് കിട്ടിയിട്ടില്ലെന്ന് ബാലകൃഷ്ണപിള്ള

Posted on: April 8, 2015 10:57 am | Last updated: April 9, 2015 at 12:10 am

balakrishna-pillai3കൊട്ടാരക്കര: സരിതയുടെ കത്ത് താന്‍ പി.സി.ജോര്‍ജിന് നല്‍കിയിട്ടില്ലെന്ന് ആര്‍ ബാലകൃഷ്ണ പിള്ള. എന്നാല്‍ സരിതയുടെ കത്ത് താന്‍ കണ്ടിട്ടുണ്ടെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. കെ.എം.മാണി സരിതയുമായി കൂടിക്കാഴ്ച നടത്തിയതായി കേട്ടറിവ് ഉണ്ട്. എന്നാല്‍ ഇതിന് തെളിവൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ തറവാടി ആയതുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ കഴിയുന്നത്. അഴിമതിയെ സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ കത്തുകള്‍ വിജിലന്‍സിന് നല്‍കുമെന്നും ബാലകൃഷ്ണപിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.