ബസ് മരത്തിലിടിച്ച് 29 പേര്‍ക്ക് പരുക്ക്

Posted on: April 1, 2015 11:23 am | Last updated: April 1, 2015 at 11:23 am

എടപ്പാള്‍: നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 29 പേര്‍ക്ക് പരുക്ക്. ഇന്നലെ രാവിലെ 9.30ന് തണ്ടലം അരയാല്‍ക്കല്‍ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്.
കുറ്റിപ്പുറത്ത് നിന്ന് പൊന്നാനിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ പുളിമരത്തില്‍ ഇടിച്ചത്. അപകടത്തില്‍ പരുക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കാടഞ്ചേരി കിഴക്കേപുരക്കല്‍ തങ്ക (50), കാടഞ്ചേരി കിഴക്കേപുരക്കല്‍ സീന(25), പാലക്കപറമ്പില്‍ സതീദേവി(35)കാടഞ്ചേരി ബിളി ഹൗസില്‍ ഉണ്ണി, താമരശ്ശേരി വീട്ടില്‍ അതുല്യ, കുറ്റിപ്പുറം ചുള്ളിക്കല്‍ അല്‍ഫാസില (17), കുറ്റിപ്പുറം മസനവല്ലി, ആലത്തിയൂര്‍ സ്വദേശി ശാന്ത, കാടഞ്ചേരി കടുകത്ത് വളപ്പില്‍ റീജ(35), കാടഞ്ചേരി സ്വദേശി നിഷാദ്(20), ആനനദി പറമ്പില്‍ അഭിരാമി, അങ്ങാടി പറബില്‍ പ്രസീദ, കാടഞ്ചേരി സ്വദേശിനി ശാലിനി, അണ്ടിപറമ്പില്‍ ഭരതന്‍, പുതിയം പറമ്പില്‍ ജയശ്രീ, പാലപ്പറമ്പത്ത് സിന്ധു, കാടഞ്ചേരി സ്വദേശി ഫാത്തിമ, ചേമ്പിലവളപ്പില്‍ ഷഹ്‌ന, പുത്തന്‍ കുഴിയില്‍ സുകുമാരന്‍, പാറപ്പുറത്ത് അനിത, കിഴക്കേതില്‍ സിനീഷ്, അമ്പിളി ഹൗസില്‍ അതുല്യകൃഷ്ണ, വടക്കത്ത് ഷീജ, പാറപ്പുറത്ത് മുഹമ്മദ്, നടക്കാവ് സ്വദേശി കുമാരന്‍, കിഴക്കേപുരക്കല്‍ സിനീഷ്, മേനോത്ത് വളപ്പില്‍ രവി, രമാദേവി ടീച്ചര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
അപകടം കണ്ട് തലചുറ്റിവീണ വിദ്യാഥിനി സവിതയെ ശുകപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.