Connect with us

Kozhikode

ചേളന്നൂരില്‍ കനാലിലൂടെ വെള്ളം ഒഴുകിത്തുടങ്ങി

Published

|

Last Updated

നരിക്കുനി: കുറ്റിയാടി ജലസേചനപദ്ധതിയുടെ ഭാഗമായ കക്കോടി ബ്രാഞ്ച് കനാലില്‍ വെള്ളം പൂര്‍ണമായി ഒഴുകിത്തുടങ്ങി. ചേളന്നൂര്‍ എട്ടേ രണ്ടിന് സമീപം തകര്‍ന്ന സൈഫണിന്റെ ഔട്ട്‌ലെറ്റിലെ അറ്റകുറ്റപണി പൂര്‍ത്തിയായ ശേഷം ഇന്നലെയാണ് കനാലില്‍ വെള്ളം തുറന്നുവിട്ടത്.
ജലസേചനവകുപ്പിന്റെ 14.9 ലക്ഷം രൂപ ഉപയോഗിച്ചാണ് സൈഫണിലെ തകരാര്‍ പരിഹരിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കിയത്. സൈഫണിന്റെ ഔട്ട്‌ലെറ്റിനോട് ചേര്‍ന്ന ഭാഗം ഏഴ് മീറ്ററോളം താഴ്ചയില്‍ 15 മീറ്റര്‍ നീളത്തില്‍ തകര്‍ന്നിരുന്നു. തകര്‍ന്ന സൈഫണ്‍ ഔട്ട് ലെറ്റിന് മുമ്പായി 7മീറ്റര്‍ താഴ്ചയും ഒന്നര മീറ്റര്‍ വ്യാസവുമുള്ള കിണര്‍ നിര്‍മിക്കുകയും തുടര്‍ന്ന 26 മീറ്ററില്‍ പുതിയ കനാലുണ്ടാക്കുകയുമാണ് ചെയ്തത്. ഒന്നരമീറ്റര്‍ വിതിയിലാണ് പുതിയ കനാലുണ്ടാക്കിയത്. കനാല്‍ സൈഫണിലൂടെ വരുന്ന വെള്ളം കിണറിലൂടെ ഉയര്‍ന്ന് പുതുതായി നിര്‍മിച്ച കനാലിലൂടെ ഒഴുകി വരുന്ന രൂപത്തിലാണ് പുതിയ പദ്ധതി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് 24 ദിവസം കൊണ്ട്പ്രവൃത്തി പൂര്‍ത്തിയാക്കിയത്.