Connect with us

Idukki

അടിമാലി കൂട്ടക്കൊല: അന്വേഷണം ക്രൈം ബ്രാഞ്ചിന്

Published

|

Last Updated

ഇടുക്കി: അടിമാലി രാജധാനി ലോഡ്ജിലെ കൂട്ടക്കൊല സംബന്ധിച്ച അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയേക്കും. കൊല നടന്ന് നാലു ദിവസം പിന്നിട്ടപ്പോഴും ലോക്കല്‍ പോലിസിനു തുമ്പുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ആലോചിക്കുന്നത്.
കോട്ടയം ക്രൈംബ്രാഞ്ചിനാവും ചുമതലയെന്നാണ് അറിയുന്നത്. സംഭവം നടന്ന ലോഡ്ജും പരിസരവും മധ്യ മേഖലാ എ.ഡി.ജി.പി കെ. പത്മകുമാര്‍ സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കളുമായി ഇദ്ദേഹം ആശയവിനിമയം നടത്തി. പ്രതികളെക്കുറിച്ച് സൂചനകള്‍ ലഭിച്ചെന്നും താമസംവിനാ പിടിക്കാനാവുമെന്നാണ് കരുതുന്നതെന്നും എ.ഡി.ജി.പി. മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. എന്നാല്‍ ലോക്കല്‍ പോലിസില്‍ നിന്നും അന്വേഷണം മാറ്റുന്ന കാര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ പത്മകുമാര്‍ തയ്യാറായില്ല