Connect with us

Kozhikode

ഗതാഗത നിയന്ത്രണം

Published

|

Last Updated

കോഴിക്കോട്: കലോത്സവം പ്രമാണിച്ച് ഇന്ന് മുതല്‍ 21 വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം. മുഖ്യവേദിയായ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിന് ചുറ്റുമുള്ള റോഡില്‍ 30 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ വാഹനങ്ങള്‍ കടത്തിവിടില്ല. ക്രിസ്ത്യന്‍ കോളജ് ക്രോസ് റോഡ് വഴിയുള്ള വാഹനഗതാഗതം നിരോധിച്ചു.
പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും വടകര, തലശേരി, കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ പാവമണി റോഡ്, മാനാഞ്ചിറ ചുറ്റി എസ് ബി ഐ ജംഗ്ഷന്‍, സി എച്ച് മേല്‍പ്പാലം, മൂന്നാലിങല്‍, കോര്‍പറേഷന്‍ ഓഫീസ് റോഡ് വഴി ബീച്ച് റോഡിലൂടെ വെങ്ങാലി പാലത്തിന് വടക്കുവശം വഴി പോകണം.
പേരാമ്പ്ര, കുറ്റിയാടി ഭാഗങ്ങളിലേക്കുള്ള ബസുകള്‍ വുഡ്‌ലാന്‍ഡ് ജംഗ്ഷനില്‍ നിന്ന് പുതിയറ, അരയിടത്തുപാലം, എരഞ്ഞിപ്പാലം, കാരപ്പറമ്പ്, വെസ്റ്റ്ഹില്‍ ചുങ്കം, പാവങ്ങാട് വഴി പോകണം. വയനാട്, താമരശേരി ഭാഗങ്ങളിലേക്കുള്ള കെ എസ് ആര്‍ ടി സി ബസുകള്‍ വുഡ്‌ലാന്‍ഡ് ജംഗ്ഷനില്‍ നിന്ന് പുതിയറ, അരയിടത്തുപാലം, എരഞ്ഞിപ്പാലം വഴി പോകണം. വെസ്റ്റ്ഹില്‍ ചുങ്കം, എരഞ്ഞിപ്പാലം, അരയിടത്തുപാലം, ഗാന്ധിറോഡ്, ബീച്ച് റോഡ് ജംഗ്ഷന്‍, ഫ്രാന്‍സിസ് റോഡ് ജംഗ്ഷന്‍ എന്നിവടിങ്ങളില്‍ നിന്നും ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ സിറ്റിയില്‍ പ്രവേശിപ്പിക്കില്ല.
പൂന്താനം ജംഗ്ഷനില്‍ നിന്നും തളി ഭാഗത്തേക്കു പോകുന്ന റോഡിലൂടെ (തളി കെ ആര്‍ എസ് റോഡ്) വണ്‍വേ ആയി മാത്രമേ വാഹനങ്ങള്‍ കടത്തിവിടൂ.

ഗതാഗത ക്രമീകരണം ഇന്ന്
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ദിവസമായ ഇന്ന് ഉച്ചക്ക് ശേഷം നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ബീച്ച് ഗാന്ധിറോഡില്‍ ഓവര്‍ബ്രിഡ്ജ് മുതല്‍ സൗത്ത് ബീച്ച് വരെയും കണ്ണൂര്‍ റോഡില്‍ ടൗണ്‍ഹാള്‍ മുതല്‍ ഇംഗ്ലീഷ് പള്ളിവരെയും വയനാട് റോഡില്‍ മാവൂര്‍ റോഡ് ജംഗ്ഷന്‍ മുതല്‍ കമ്മീഷണര്‍ ഓഫീസ് ജംഗ്ഷന്‍ വരെയും വാഹനഗതാഗതം പൂര്‍ണമായും തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇതുവഴിയുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. യാത്രക്കാര്‍ മിനി ബൈപാസും പൂളാടിക്കുന്ന് ബൈപാസും പരമാവധി ഉപയോഗിക്കണം. കുറ്റിയാടി, പേരാമ്പ്ര ഭാഗത്തേക്കുള്ള ബസുകള്‍ വുഡ്‌ലാന്‍ഡ് ജംഗ്ഷന്‍- അരയിടത്തുപാലം-തൊണ്ടയാട്- മലാപ്പറമ്പ്- പൂളാടിക്കുന്ന് വഴി സര്‍വീസ് തിരിച്ചുവിടും. കണ്ണൂര്‍, തലശേരി, വടകര ഭാഗത്തേക്കുള്ള ബസുകള്‍ വുഡ്‌ലാന്‍ഡ് ജംഗ്ഷന്‍- പുതിയറ- അരയിടത്തുപാലം- എരഞ്ഞിപ്പാലം- കാരപ്പറമ്പ്-ചുങ്കം വഴി സര്‍വീസ് നടത്തണം. ബാലുശേരി ഭാഗത്തേക്കുള്ള ബസുകള്‍ വുഡ്‌ലാന്‍ഡ് ജംഗ്ഷന്‍- അരയിടത്തുപാലം- എരഞ്ഞിപ്പാലം- കാരപ്പറമ്പ് ജംഗ്ഷന്‍ വഴി സര്‍വീസ് നടത്തണം.
തൃശൂര്‍, പാലക്കാട്, ഗുരുവായൂര്‍, മലപ്പുറം, മഞ്ചേരി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരുന്ന ബസുകള്‍ രാമനാട്ടുകര ബസ് സ്റ്റാന്‍ഡില്‍ എത്തിയ ശേഷം പന്തീരാങ്കാവ്- തൊണ്ടയാട് ബൈപാസ് വഴി ബസ് സ്റ്റാന്‍ഡിലേക്ക് വരണം. പെരുമണ്ണ, പന്തീരാങ്കാവ്, മാങ്കാവ്, ബേപ്പൂര്‍, ഗോവിന്ദപുരം, ഫറോക്ക് കോളജ്, ഫറോക്ക് കടലുണ്ടി തുടങ്ങി തെക്കുഭാഗത്തു നിന്നുള്ള സിറ്റി ബസുകള്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രിപ്പ് അവസാനിപ്പിച്ച് ലിങ്ക് റോഡ്, എംസിസി വഴി തിരിച്ചു സര്‍വീസ് അവസാനിപ്പിക്കണം. എലത്തൂര്‍, വെസ്റ്റ്ഹില്‍, കുണ്ടൂപ്പറമ്പ്, ചെറുകുളം ഭാഗത്തു നിന്നുള്ള സിറ്റി ബസുകള്‍ സാധാരണപോലെ മാവൂര്‍ റോഡ് ജംഗ്ഷനില്‍ എത്തി രാജാജി റോഡ്- അരയിടത്തുപാലം- കൊ്ട്ടാരം റോഡ്- മനോരമ ജംഗ്ഷന്‍- നടക്കാവ് വഴി തിരിച്ചു സര്‍വീസ് നടത്തണം. വെള്ളിമാടുകുന്ന് ഭാഗത്തുനിന്നുള്ള സിറ്റി ബസുകള്‍ സാധാരണപോലെ മാവൂര്‍ റോഡ് ജംഗ്ഷനില്‍ എത്തി രാജാജി- അരയിടത്തുപാലം- എരഞ്ഞിപ്പാലം വഴി തിരിച്ചും സര്‍വീസ് നടത്തണം. മെഡിക്കല്‍ കോളജ് ഭാഗത്ത് നിന്നുള്ള സിറ്റി ബസുകള്‍ രാജാജി- വുഡ്‌ലാന്‍ഡ് ജംഗ്ഷന്‍- അരയിടത്തുപാലം വഴി തിരിച്ച് സര്‍വീസ് നടത്തണം.