ഓടക്കുഴല്‍ അവാര്‍ഡ് റഫീഖ് അഹമ്മദിന്

Posted on: December 29, 2014 10:13 pm | Last updated: December 29, 2014 at 10:13 pm
SHARE

rafeeq ahammedകൊച്ചി: ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്. ‘റഫീഖ് അഹമ്മദിന്റെ കൃതികള്‍’ എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ്. ഫെബ്രുവരി രണ്ടിന് എറണാകുളം ജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. എം ലീലാവതി അവാര്‍ഡ് സമ്മാനിക്കും. 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.