കാലിക്കറ്റ് പ്രസ്‌ക്ലബ് കായിക മേള നടത്തി

Posted on: December 29, 2014 1:15 pm | Last updated: December 29, 2014 at 1:15 pm
SHARE

fcalicut press club championsകോഴിക്കോട്: കാലിക്കറ്റ് പ്രസ്‌ക്ലബ് കുടുംബ മേളയോടനുബന്ധിച്ച് കായിക മേള സംഘടിപ്പിച്ചു. ദേശീയ ഗെയിംസ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയും കേരള ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറിയുമായ പി എ ഹംസ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
കിണാശേരി മൈതാനത്തായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടന്നത്. കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് കായിക മേളയോടനുബന്ധിച്ച് നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിലും കമ്പവലിയിലും ബ്ലാസ്റ്റേഴ്‌സ് ഇലവന്‍ ടീം കിരീടം നേടി. ക്രിക്കറ്റില്‍ ഫ്രണ്ട്‌സ് ഇലവനും കമ്പവലിയില്‍ ടീം സ്പിരിറ്റും റണ്ണേഴ്‌സ് അപ്പായി. ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ഫ്രണ്ട്‌സ് ഇലവന്‍ ഷൂട്ടൗട്ടില്‍ ചന്ദ്രിക ഇലവനെ പരാജയപ്പെടുത്തി ചാമ്പ്യന്‍മാരായി. കാലിക്കറ്റ് പ്രസ്സ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായിരുന്നു. കുടുംബ മേള കണ്‍വീനര്‍ കെ മധുസൂദനന്‍ കര്‍ത്ത, സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ പി വിപുല്‍നാഥ് സംസാരിച്ചു.