ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ ഭരണ തുടര്‍ച്ചയുണ്ടാവുമെന്ന് ചെന്നിത്തല

Posted on: December 28, 2014 10:46 am | Last updated: December 29, 2014 at 9:49 am

ramesh chennithalaതിരുവനന്തപുരം: എല്ലാവരും ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് ഭരണ തുടര്‍ച്ചക്കുള്ള സാഹചര്യം നഷ്ടപ്പെടുത്തിയെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് അദ്ദേഹമുള്ള വേദിയില്‍ ചെന്നിത്തല തിരുത്തിയത്.

ഓരോ നേതാക്കള്‍ക്കും ഓരോ കഴിവുകളും വ്യത്യസ്ത നിലപാടുകളുമാണ് ഉള്ളത്. ഇവരെ എല്ലാവരെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാന്‍ പാര്‍ട്ടിക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടപ്പോള്‍ കേരളത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞത് ഏതെങ്കിലും നേതാക്കളുടെ വ്യക്തിപ്രഭാവം മൂലമല്ല. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത് പറഞ്ഞ് തീര്‍ത്ത് മുന്നോട്ടുപോകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ജന്‍മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.