സുനില്‍ ഛേത്രി ഇന്ത്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍

Posted on: December 27, 2014 8:40 pm | Last updated: December 28, 2014 at 12:01 am

sunil chethriന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ഫുട്‌ബോളറായി പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിക്ക്. രണ്ട് ലക്ഷം രൂപയും ട്രോഫിയുമാണ് പുരസ്‌കാരം. ഇതു നാലാം തവണയാണ് ഛേത്രി പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്.

ഇതോടെ ഏറ്റവുമധികം തവണ പുരസ്‌കാരം നേടുന്ന താരമായി ഛേത്രി. 2007,2011,2013 വര്‍ഷങ്ങളിലും ഛേത്രിക്കായിരുന്നു പുരസ്‌കാരം. ഐ എം വിജയന്‍ മൂന്നു തവണ പുരസ്‌കാരം നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ താരവും ഛേത്രിയാണ്. 45 ഗോളുകളാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ ഛേത്രി അടിച്ചു കൂട്ടിയത്. ക്ലബ് ഫുട്‌ബോളില്‍ ബംഗളുരു എഫ് സിയുടെ താരമാണ് ഛേത്രി.