ലൈംഗിക പീഡന പരാതി: സണ്‍ ടിവി സി ഇ ഒ അറസ്റ്റില്‍

Posted on: December 26, 2014 4:20 pm | Last updated: December 26, 2014 at 4:20 pm

Sun_TV_650ചെന്നൈ: ലൈംഗികമായി പീഡിപ്പിച്ചുവെന്ന മുന്‍ വനിതാ ജീവനക്കാരിയുടെ പരാതിയില്‍ ചാനല്‍ മേധാവി അറസ്റ്റില്‍. പ്രമുഖ ഇന്ത്യന്‍ ചാനലായ സണ്‍ ടി വിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പ്രവീണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് സണ്‍ ടി വിയില്‍ നിന്ന് രാജിവെച്ച യുവതിയാണ് പരാതി നല്‍കിയത്. ഇവരെ കേരളത്തിലേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്നായിരുന്നു രാജി. എന്നാല്‍ ആനുകൂല്യങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

സണ്‍ ടി വി ന്യൂസ് എഡിറ്ററും സമാനമായ പരാതിയില്‍ നേരത്തെ അറസ്റ്റിലായിരുന്നു. മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്റെ സഹോദരന്‍ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ളതാണ് സണ്‍ ടി വി.