തെറ്റായ റിപ്പോര്‍ട്ട്: ദേവസ്വം ബോര്‍ഡ് എക്‌സി. എന്‍ജിനീയറെ പുറത്താക്കാന്‍ ഉത്തരവ്

Posted on: December 24, 2014 12:17 am | Last updated: December 23, 2014 at 11:18 pm

കൊച്ചി: പമ്പയിലെ ശുചിമുറികള്‍ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടെന്ന് തെറ്റായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉടനടി തത്സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
പമ്പയിലെ ബി ബ്ലോക്ക് ശുചിമുറികള്‍ ഉടനടി അടച്ചുപൂട്ടാനും ജസ്റ്റിസുമാരായ പി എന്‍ രവീന്ദ്രനും എ ഹരിപ്രസാദുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. പുതിയ ശുചിമുറി ബ്ലോക്ക് പുതിയ കരാറുകാരന് നല്‍കിയ ദേവസ്വം ബോര്‍ഡ് ഉത്തരവും കോടതി റദ്ദാക്കി.
പുതിയ ബ്ലോക്ക് കരാറുകാരനായ പന്തളം സ്വദേശി അരുണ്‍കുമാറിന് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.