ചലച്ചിത്രമേളയുടെ സംഘാടകനത്തില്‍ പിഴവുകളുണ്ടായെന്ന് വി എസ്

Posted on: December 20, 2014 2:10 pm | Last updated: December 21, 2014 at 8:19 am

vsതിരുവനന്തപുരം; ചലച്ചിത്രമേളയുടെ സംഘാടനത്തില്‍ ഗുരുതര പിഴവുകളുണ്ടായതായി പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍. അടൂര്‍ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും മേളയുടെ സമാപന ചടങ്ങില്‍ വി എസ് ആവശ്യപ്പെട്ടു. പിഴവുകള്‍ പരിഹരിക്കുമെന്നും പ്രാദേശിക തലത്തില്‍ മേളകളാരംഭിക്കണമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അടൂര്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നടപ്പാക്കാന്‍ സാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടപ്പിലാക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.