ദുബൈ: എമിറേറ്റ്‌സ് റോഡിലെ ഹംദാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നാളെ ബി ഡബ്ല്യു എഫ് ലോക ബാഡ്മിന്റണ്‍ പരമ്പരയിലെ മത്സരങ്ങള്‍ ആരംഭിക്കും. ലോകത്തിലെ എട്ടു മുന്‍നിര കളിക്കാരാണ് ദുബൈയിലെത്തുക.
ഇന്ത്യയില്‍ നിന്ന് സൈന നെഹ്‌വാള്‍, കെ ശ്രീകാന്ത് എന്നിവര്‍ എത്തി. 10 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള മത്സര പരമ്പരയാണിത്. ഓരോ വര്‍ഷവും ദുബൈയില്‍ മത്സരങ്ങള്‍ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.