ജയചന്ദ്രനെ മോചിപ്പിക്കാനുള്ള നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളുമെന്ന് ചെന്നിത്തല

Posted on: December 11, 2014 6:57 pm | Last updated: December 11, 2014 at 6:57 pm

ramesh chennithalaതിരുവനന്തപുരം; മാലിയില്‍ ജയിലിലായ മലയാളി അധ്യാപകന്‍ കെ.കെ. ജയചന്ദ്രനെ മോചിപ്പിക്കാനുള്ള നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫാഫു ഫെയലി അറ്റോള്‍ സ്‌കൂളിലെ അധ്യാപകനായ ജയചന്ദ്രന്‍ അവിടെയുള്ള വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചുവെന്ന തരത്തില്‍ ചിത്രീകരിച്ചാണ് ജയിലിലാക്കിയത്. എന്നാല്‍ ഈ പരാതി കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ പിന്‍വലിച്ചിട്ടും കഴിഞ്ഞ എട്ടുമാസമായി അധ്യാപകന്‍ ജയിലില്‍ തന്നെ കഴിയുകയാണെന്നും ചെന്നിത്തല പറഞ്ഞു. അധ്യാപകന്‍ നിരപരാധിയാണെന്ന് സൂചിപ്പിച്ചുകൊണ്ട് തനിക്ക് ഫേസ്ബുക്കിലൂടെയും ഇമെയിലിലൂടെയും നിരവധി നിവേദനങ്ങള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ വിഷയം കേന്ദ്രവിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.