ആദ്യ ആയുര്‍വേദ ടൂത്ത്‌പേസ്റ്റുമായി കെ പി നമ്പൂതിരീസ്‌

Posted on: December 10, 2014 10:40 pm | Last updated: December 10, 2014 at 10:40 pm

kp namboothiriതൃശൂര്‍: വിപണിയിലെ ആദ്യ ആയുര്‍വേദ ടൂത്ത്‌പേസ്റ്റുമായി കെ പി നമ്പൂതിരീസ്. കെ പി നമ്പൂതിരീസ് നാച്വറല്‍ സാള്‍ട്ട് ടൂത്ത് പേസ്റ്റ് (ഹെര്‍ബല്‍ വൈറ്റ്) എന്ന പേരിലാണ് ഉത്പന്നം വിപണിയിലെത്തുക. 50 ഗ്രാമിന്റെ ട്യൂബിന് 18 രൂപയും, 100 ഗ്രാമിന്റെതിന് 45 രൂപയുമാണ് വില. തൃശൂര്‍ മോത്തിമഹല്‍ ഹോട്ടലില്‍ നടന്ന വില്‍പ്പനോദ്ഘാടനം മാനേജിംഗ് ഡയറക്ടര്‍ കെ ഭവദാസന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ പി കെ ഉണ്ണികൃഷ്ണ്‍ അധ്യക്ഷനായി. ആയുര്‍വേദ രംഗത്തെ 90ാം വാര്‍ഷികത്തിലാണ് കെ പി നമ്പൂതിരീസ് പുതിയ ഉത്പന്നം അവതരിപ്പിക്കുന്നത്. ഉത്പന്നം പരിചയപ്പെടുത്താന്‍ പ്രസ്‌ക്ലബില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ജനറല്‍ മാനേജര്‍ കെ ഭദാസന്‍, മാനേജിംഗ് ഡയറക്ടര്‍ കെ ഭവദാസന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ സുരേഷ് ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു.