ചുംബനസമരത്തെയും സദാചാരപോലീസിനെയും എതിര്‍ത്ത് പിണറായി വിജയന്‍

Posted on: December 9, 2014 11:15 pm | Last updated: December 10, 2014 at 9:10 am

pinarayiകണ്ണൂര്‍: ചുംബന സമരത്തിനെയും സദാചാര പോലീസിനെയും എതിര്‍ത്ത് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. ഭാര്യയും ഭര്‍ത്താവും മുറിക്കുള്ളില്‍ ചെയ്യുന്ന കാര്യങ്ങള്‍ റോഡില്‍ ചെയ്യുന്നത് സമരരീതിയല്ലെന്ന് പിണറായി പറഞ്ഞു. ഇത്തരം സമരങ്ങള്‍ക്ക് ജനപിന്തുണ ലഭിക്കില്ല. സമരം ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നിരിക്കെ സമര രീതിയില്‍ മാറ്റം വേണോ എന്ന് സംഘാടകര്‍ ചിന്തിക്കണമെന്നും പിണറായി പറഞ്ഞു.

അതേസമയം, സദാാചാര പോലീസിംഗിനെതിരെ ജന പിന്തുണ ഉയരണമെന്ന് പിണറായി .ആവശ്യപ്പെട്ടു.