ഡി എസ് എഫ് പ്രചാരണം തുടങ്ങി

Posted on: December 8, 2014 5:59 pm | Last updated: December 8, 2014 at 5:59 pm

DSF City Decorations 1ദുബൈ: ഒരു ലോകം, ഒരു കുടുംബം, ഒരു ഉത്സവം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ദുബൈ വ്യാപാരോത്സവം (ഡി എസ് എഫ്) ജനുവരി ഒന്നിന് ആരംഭിക്കും. പ്രചാരണം ആരംഭിച്ചതായി ദുബൈ ഫെസ്റ്റിവല്‍സ് സി ഇ ഒ ലൈലാ മുഹമ്മദ് സുഹൈല്‍ അറിയിച്ചു. ആഘോഷങ്ങളുടെ യാത്ര ഇരുപതാം വര്‍ഷത്തില്‍ എന്നതാണ് ഇത്തവണത്തെ ആശയം. ഫെബ്രു. ഒന്നു വരെ നീണ്ടുനില്‍ക്കും.
1996 മുതല്‍ 2014 വരെ 5.6 കോടി സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഡി എസ് എഫിന് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ 70 മാളുകളും 6,000 ചില്ലറ വില്‍പനശാലകളും പങ്കെടുക്കും. സ്വര്‍ണം, സുഗന്ധദ്രവ്യങ്ങള്‍, കാറുകള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ തുടങ്ങിയവക്ക് 75 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്നും ലൈലാ സുഹൈല്‍ പറഞ്ഞു. ഫെബ്രു. ഒന്നിനാണ് അവസാനിക്കുക.