മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ഉത്സവം

Posted on: December 5, 2014 2:00 pm | Last updated: December 5, 2014 at 2:59 pm

ദുബൈ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഉല്‍സവം ആരംഭിച്ചു. ജി സി സി രാജ്യങ്ങളിലെയും സിംഗപ്പൂരിലെയും ശാഖകളിലാണ് ആഘോഷം. 2,50,000 സ്വര്‍ണനാണയങ്ങള്‍, 20 ലക്ഷം ദിര്‍ഹമിന്റെ ക്യാഷ് ബാക്ക് സമ്മാനങ്ങള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് നല്‍കും. ഈ മാസം ഒന്നിന് ആരംഭിച്ച ആഘോഷം യു എ ഇ ഒഴികെയുള്ള ജി സി സി രാജ്യങ്ങളില്‍ ജനുവരി 31 വരെ തുടരും. യു എ ഇയില്‍ ഈ മാസം 31 വരെയും സിംഗപ്പൂരില്‍ ഫെബ്രുവരി ഒന്നുവരെയുമാണ് ആഘോഷം. ഈ കാലയളവില്‍ വിലയിലും തൂക്കത്തിലും മാറ്റമുണ്ടാകാതെ ആഭരണങ്ങള്‍ മാറ്റിവാങ്ങാന്‍ അവസരം ഉണ്ടാകും. പണിക്കൂലി ഈടാക്കാതെ എട്ടു ഗ്രാം സ്വര്‍ണനാണയങ്ങള്‍ തുടങ്ങിയവയാണു മറ്റ് ആകര്‍ഷണങ്ങള്‍. നവീനവും വ്യത്യസ്തവുമായ ആഭരണ രൂപകല്‍പനകള്‍ തുടങ്ങിയവയും ആഘോഷകാലയളവിലുണ്ടാകും.
രണ്ടായിരത്തിലേറെ ദിര്‍ഹത്തിനു സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കു സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണ്‍ വഴി സ്വര്‍ണനാണയമോ അതില്‍കൂടുതലോ നേടാന്‍ അവസരമുണ്ട്. ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണ്‍ വഴി 100 ശതമാനം പണം തിരിച്ചുലഭിക്കാനും അവസരം ഉണ്ടാകും. രണ്ടായിരം ദിര്‍ഹത്തിലേറെയുള്ള ഡയമണ്ട് ജ്വല്ലറി വാങ്ങുമ്പോള്‍ ഈ രണ്ടു കൂപ്പണുകളും ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.