Connect with us

Wayanad

അന്യസംസ്ഥാന മദ്യപാക്കറ്റുകള്‍ പിടികൂടി

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ ബസ് ഇറങ്ങി നടന്നു പോകുകയായിരുന്ന വേങ്ങര കോളനി നിവാസിയായ രാജന്റെ പക്കല്‍ നിന്നുമാണ് ഏകദേശം 45 മദ്യപാക്കറ്റുകള്‍ കഴിഓഞ്ഞ ദിവസം ബത്തേരി എക്‌സൈസ് വകുപ്പ് ഇന്‍സ്‌പെക്ടര്‍ എം. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പ്രധാനമായി കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ട തമിഴ്‌നാട്ടിലെ താളൂര്‍ പാട്ടവയല്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് മദ്യപാക്കറ്റുകളും കുപ്പികളും ബത്തേരിയിലേക്ക് ഒഴുകുന്നത്.
കര്‍ണ്ണാകടയില്‍ ജോലിക്കെന്ന വ്യാജേന പോയിമടങ്ങുന്നവരാണ് പാക്കറ്റ് മദ്യം ഇവിടേക്ക് കൊണ്ടുവരുന്നത്.90 മില്ലിയുടെ പാക്കറ്റ് 25 രൂപ തോതിലാണ് അന്യസംസ്ഥാനത്ത് നിന്നും വാങ്ങുന്നത്.ഇത് 100രൂപക്കും അതിനു മുകളിലും വിലക്കാണ് ഇവിടെ വില്‍പ്പന നടത്തുന്നത്.ഒരു ദിവസം ഇത്തരത്തില്‍ 1000 രൂപക്ക് വരെ മദ്യം വില്‍ക്കുന്നവരുണ്ട്.ജോലിക്ക് പോകുന്നതിനേക്കാള്‍ എളുപ്പം എന്ന നിലക്ക് പലരും ഇത് തൊഴിലായി തന്നെ സ്വീകരച്ചിട്ടുമുണ്ട്.അവധി ദിവസങ്ങളില്‍ ഇവിടെ മദ്യം ലഭിക്കാത്തതിനാല്‍ അന്യസംസ്ഥാനത്തുനിന്നും എത്തുന്ന ഇത്തരം പാക്കറ്റ് മദ്യത്തിന് ആവശ്യക്കാര്‍ ഏറെയാണ്.

Latest