Connect with us

Palakkad

മര്‍ക്കസ് മാനവിക സഹോദര്യത്തോടൊപ്പം സന്ദേശയാത്രക്ക് പ്രൗഢോജ്ജ്വല സമാപനം

Published

|

Last Updated

കൊപ്പം:മര്‍ക്കസ് രാജ്യത്തോടൊപ്പം ജനങ്ങളോടൊപ്പം എന്ന സന്ദേശവുമായി 8മുതല്‍ 21 വരെ കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് നഗറില്‍ നടക്കുന്ന മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യ 37ാം വാര്‍ഷിക 17ാം ബിരുദദാന മഹാ സമ്മേളനത്തിന്റെ മര്‍ക്കസ് സ്വാഗത സംഘം ഭാരവാഹികള്‍ നയിക്കുന്ന മൂന്ന് ദിവസത്തെ വാഹന പ്രചാരണ ജാഥക്ക് ഉജ്ജ്വല സമാപനം.

മത- ഭൗതിക വിദ്യാഭ്യാസ രംഗത്തും സാമുഹ്യ, സംസ്‌കാരിക രംഗത്തും രാജ്യത്തിന് തന്നെ വേറിട്ട ശബ്ദവും മാതൃകയായിരുന്ന മര്‍ക്കസിന്റെ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരാണര്‍ഥം നടന്ന സന്ദേശയാത്ര വിവിധ ജില്ലകളിലെ പര്യടനത്തിന് ശേഷം കൊപ്പത്ത് സമാപിച്ചപ്പോള്‍ സുന്നിസംഘശക്തിയുടെ ഉജ്ജ്വ ല പ്രതീകമായി മാറി.
ധര്‍മത്തിന്റെ പാതയില്‍ അണുവിടാതെ സഞ്ചരിക്കുന്ന സുന്നിപ്രസ്ഥാനത്തെ ഒരു ശക്തിക്കും തകര്‍ക്കാനാവില്ലെന്ന് സന്ദേശവും സമ്മേളനത്തിനെത്തിയ ജനസഞ്ചയം സന്ദേശമായി നല്‍കി .സയ്യിദ് അലി ബാഫഖി തങ്ങള്‍ നയിച്ച ഉത്തര മേഖലാ സന്ദേശ യാത്രയും സയ്യിദ് യൂസഫുല്‍ ബുഖാരി തങ്ങള്‍ വൈലത്തൂര്‍ നയിച്ച തെക്കന്‍മേഖലാ സന്ദേശ യാത്രയുമാണ് വിവിധ ജില്ലകളില്‍ സ്വീകരണങ്ങളേറ്റു വാങ്ങി കൊപ്പത്ത് സമാപനം കുറിച്ചത്.
വടക്കന്‍മേഖലാ സന്ദേശ യാത്ര കരിങ്കല്ലത്താണി വഴിയും തെക്കന്‍മേഖലാ സന്ദേശ യാത്ര ഒറ്റപ്പാലം വഴിയും ജില്ലയില്‍ പ്രവേശിച്ചു. രണ്ടു ജാഥകളും പട്ടാമ്പിയിലെത്തി സോണ്‍ അതിര്‍ത്തിയായ ആമയൂരില്‍ നിന്നും കൊപ്പത്തേക്ക് തിരിച്ചു.
കൊപ്പം ടൗണില്‍നടന്ന സമാപന സംഗമത്തില്‍ സുന്നി ജംഇയ്യത്തുല്‍ ഉലമാ ദേശീയ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ജില്ലാ പ്രസിഡന്റ് കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍,സയ്യിദ് യൂസഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍,സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍,ജലീല്‍ സഖാഫി കടലുണ്ടി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, എന്‍ അലി മുസ ലിയാര്‍, വി പി എം വില്യാപ്പളളി, കെ വി അബൂബക്കര്‍ മുസ് ലിയാര്‍, അബ്ദുള്‍ റസാഖ് സഖാഫി വെളളിയാമ്പുറം, പി കെ എം സഖാഫി,അബ്ദുല്ല സഅദി ചെറുവാടി, ടി കെ അബ്ദുള്‍ റഹ്മാന്‍ ബാഖവി, എം വി സിദ്ദീഖ് സഖാഫി, പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഉമര്‍ മദനി വിളയൂര്‍ പ്രസംഗിച്ചു.
ഒറ്റപ്പാലം: എസ് വൈ എസ് ഒറ്റപ്പാലം സോണ്‍ കമ്മിറ്റി യൂസുഫുല്‍ ജീലാനി വൈലത്തുല്‍ തങ്ങള്‍ നയിച്ച മര്‍ക്കസ് സമ്മേളന സന്ദേശയാത്രത്ത് ഒറ്റപ്പാലത്ത് സ്വീകരണംനല്‍കി. എസ് വൈ എസ് ജില്ലാ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. ജല്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്റഫൈസി അധ്യക്ഷതവഹിച്ചു.
കെ അബ്ദുള്ള സഅദി മുഖ്യപ്രഭാഷണം നടത്തി. ജാഥക്യാപ്റ്റന്‍ വൈലത്തൂര്‍ തങ്ങള്‍, വൈസ് ക്യാപ്റ്റന്‍ ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, ടി കെ അബ്ദുറഹ് മാന്‍ ബാഖവി, കെ പി നാസര്‍, സമദ് സഖാഫി, ജൂനൈദ് സിദ്ദീഖ്, ഉമര്‍ ഓങ്ങല്ലൂര്‍, മുസ്തഫ ഹാജി, മാനുഹാജി, സാബിത് അബ്ദുള്ള, റശീദ് അശറഫി, ഡോ നാസര്‍ പ്രസംഗിച്ചു.
ഈസ്റ്റ് ഒറ്റപ്പാലത്ത് നിന്ന് സഫ് വാ അംഗങ്ങളുടെ റാലിയോടെയാണ് അംഗങ്ങളെ വരവേറ്റത്.
മണ്ണാര്‍ക്കാട്: വടക്കന്‍സന്ദേശയാത്രക്ക് കരിങ്കല്ലാത്താണിയില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന സമ്മേളനം സമസ്ത പ്രസിഡന്റ് കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
കെ ഉസ്മാന്‍ സഖാഫി കൂലുക്കിലിയാട് അധ്യക്ഷത വഹിച്ചു. ജാഥക്യാപറ്റന്‍ സയ്യിദ് അലവി ബാഖക്കി തങ്ങള്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, വി പി എം ഫൈസി വില്യാപ്പള്ളി, കബീര്‍ മാസ്റ്റര്‍ എളേറ്റില്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, പി സി അശറഫ് സഖാഫി അരിയൂര്‍, മുത്തുകോട്ടോപ്പാടം, എം എ നാസര്‍ സഖാഫി, കെ ഉണ്ണീന്‍കുട്ടി സഖാഫി, അബൂബക്കര്‍ അവണക്കുന്ന്, മുഹമ്മദ് കുട്ടി സഖാഫി പാലോട് പ്രസംഗിച്ചു.

Latest