Connect with us

Gulf

സ്‌നോ സ്‌പ്രേ: നിരവധി പേരെ അറസ്റ്റ് ചെയ്തു

Published

|

Last Updated

അബുദാബി: നിരോധിച്ച സ്‌നോ സ്‌പ്രേകള്‍ വില്‍പന നടത്തിയതിനും ഉപയോഗിച്ചതിനും നിരവധി പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. ദേശീയദിനാഘോഷത്തിന്റെ ഭാഗമായുള്ള റാലിയിലും മറ്റും ഉപയോഗിച്ചതിനാണ് അറസ്റ്റ്. നുരവരുന്നതും നൂലുകളായി പുറത്ത് വരുന്നതുമായ സ്‌നോ സ്‌പ്രേകള്‍ ഉപയോഗിക്കുന്നതും വില്‍പന നടത്തുന്നതും നിരോധിച്ചിരുന്നു. അബുദാബി കോര്‍ണീഷ് മേഖലകളില്‍ നിന്നാണ് വില്‍പന നടത്തുകയായിരുന്ന ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തത്. പത്ത് ദിര്‍ഹം മുതല്‍ ഇരുപത് ദിര്‍ഹം വരെയാണ് ഇത്തരം സ്‌പ്രേകള്‍ വില്‍പന നടത്തുന്നത്. സ്‌നോസ്‌പ്രേകള്‍ വില്‍പന നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.