ജൊനാഥനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

Posted on: December 2, 2014 6:34 pm | Last updated: December 3, 2014 at 9:07 am

jonathanകൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട സ്വിസ് പൗരന്‍ ജൊനാഥനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ജൊനാഥന്റെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജൊനാഥനെതിരായ എഫ്‌ഐആര്‍ കോടതി റദ്ദാക്കി.
കേസില്‍ പൊലീസ് സ്വീകരിച്ച നടപടികളെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. വിദേശികള്‍ക്ക് നല്‍കേണ്ട സാമാന്യമര്യാദ പോലും ജൊനാഥന് നിഷേധിക്കപ്പെട്ടു. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഇന്ത്യന്‍ പൗരനെന്ന പോലെ വിദേശ പൗരനുമുണ്ട്. ഒരു പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ മാവോയിസ്റ്റ് ആകുമോയെന്നും കോടതി ചോദിച്ചു. കൊടുങ്ങല്ലൂര്‍ കോടതിയിലുള്ള ജൊനാഥന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു.