Connect with us

International

ഖബറടക്ക ചടങ്ങിനിടെ ചാവേര്‍ ആക്രമണം; അഫ്ഗാനില്‍ 11 മരണം

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബഘ്‌ലാന്‍ പ്രവിശ്യയിലെ ബുര്‍ക ജില്ലയില്‍ ഗോത്രനേതാവിന്റെ ഖബറടക്ക ചടങ്ങിനിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരുക്കേറ്റതായി ഉത്തര പ്രവിശ്യാ പോലീസ് മേധാവി അമീനുല്ല അമര്‍ഖില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചടങ്ങില്‍ പങ്കെടുത്ത പോലീസ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും പ്രവിശ്യാ കൗണ്‍സില്‍ അംഗങ്ങളെയും ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന് ജില്ലാ മേധാവി താജ് മുഹമ്മദ് തഖ്‌വ പറഞ്ഞു. പക്ഷെ, ആക്രമണത്തില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടിട്ടുണ്ട്. ആരും ആക്രമണത്തിന്റെ ഉത്തവാദിത്വം ഏറ്റെടുത്തിട്ടില്ല. ഈ ആഴ്ചയില്‍ തലസ്ഥാനമായ കാബൂളില്‍ നിരവധി ആക്രമണങ്ങള്‍ അരങ്ങേറി. നാറ്റോയുടെ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടന്നു.
13 വര്‍ഷത്തെ അഫ്ഗാനിലെ താലിബാന്‍ വിരുദ്ധ നടപടിക്ക് ശേഷം പിന്‍വാങ്ങാന്‍ അമേരിക്ക ശ്രമിക്കുന്നതിനിടക്കാണ് വീണ്ടും ആക്രമണങ്ങള്‍ ശക്തമാകുന്നത്. അടുത്തിടെയുണ്ടായ ആക്രമണങ്ങള്‍ വിദേശ പ്രതിനിധികളെയും എംബസി വാഹനങ്ങളെയും യു എസ് സൈനികരെയും അഫ്ഗാന്‍ സൈനികരെയും ലക്ഷ്യം വെച്ചായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഹെല്‍മന്ദ് പ്രവിശ്യയിലെ പ്രധാന സൈനിക കേന്ദ്രത്തിന് നേരെ നാല് ശക്തമായ ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. ഈ സൈനിക കേന്ദ്രം അടുത്തിടെ നാറ്റോ സൈന്യം അഫ്ഗാന്‍ സൈന്യത്തിന് കൈമാറിയതാണ്.
അഫ്ഗാന്‍ സൈനികരും പോലീസും ഉള്‍പ്പെടെ 4, 600 പേര്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ലണ്ടനിലെ പബ്ലിക് ഷോ ഓഫ് യൂനിറ്റി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി അഫ്ഗാന്‍ പ്രസിഡന്റ് ഘനിയും മുഖ്യ എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്ല അബ്ദുല്ലയും നാറ്റോ കേന്ദ്രങ്ങള്‍ ഇന്നലെ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു.

---- facebook comment plugin here -----

Latest