Connect with us

Kerala

ഒരു രൂപയുടെ പോലും അഴിമതി നടത്തിയിട്ടില്ലെന്ന് മാണി

Published

|

Last Updated

തിരുവനന്തപുരം: ഒരു രൂപയുടെ പോലും അഴിമതി താനോ തന്റെ പാര്‍ട്ടിയോ നടത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ എം മാണി. മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബാര്‍ലൈസന്‍സ് പുതുക്കുന്നത്. നിയമപ്രശ്‌നമുള്ള ഫയല്‍ മന്ത്രിസഭ പരിഗണിക്കുന്നതിന് മുമ്പ് നിയമവകുപ്പ് കാണാറുണ്ടെന്നും മാണി നിയമസഭയില്‍ പറഞ്ഞു. ഒരു കോടി വാങ്ങിയെന്ന് ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ കോടിയേരി രാജിവയ്ക്കുമോ എന്നും മാണി ചോദിച്ചു.