പെണ്‍കുട്ടിയെ പീഡിപ്പിച്ച എയ്ഡ്‌സ് രോഗിയായ യുവാവ് അറസ്റ്റില്‍

Posted on: November 30, 2014 6:21 pm | Last updated: December 1, 2014 at 12:22 am

crimnalതിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എയ്ഡ്‌സ് രോഗിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടൂര്‍ സ്വദേശിയായ 19കാരനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. താന്‍ എയ്ഡ്‌സ് രോഗിയാണെന്ന് യുവാവ് തന്നെയാണ് പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ ഇത് സ്ഥിരീകരിച്ചു.

ഇക്കഴിഞ്ഞ 19ന് ചെങ്കോട്ടുകോണത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയെ യുവാവിനൊപ്പം കണ്ടെത്തി. പോലീസിനെ കണ്ട് യുവാവ് ഓടി രക്ഷപ്പെട്ടെങ്കിലും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോട്ടൂരില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.