കാശ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു

Posted on: November 29, 2014 4:47 pm | Last updated: November 29, 2014 at 7:19 pm

kashmir granadeശ്രീനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് രണ്ടുദിവസം മാത്രം ശേഷിക്കവെ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ലാല്‍ചൗക്കിലെ സി ആര്‍ പി എഫ് പിക്കറ്റ് ലക്ഷമാക്കിയാണ് ഭീകര്‍ ഹാന്‍ഡ് ഗ്രനേഡ് ആക്രമണം നടത്തിയത്. പരിക്കേറ്റവരില്‍ ഒരു കുട്ടിയും ഒരു സി ആര്‍ പി എഫ് ഓഫീസറും ഉള്‍പെടുന്നുണ്ട്.

ശനിയാഴ്ച്ച ഉച്ചക്ക് ശേഷം 2.15നാണ് ആക്രമണമുണ്ടായത്. തീവ്രവാദികള്‍ എങ്ങനെയാണ് സി ആര്‍ പി എഫ് പോസ്റ്റിന് സമീപമെത്തിയതെന്ന് പരിശോധിച്ച് വരികയാണെന്ന് ഡി സി പി ഫൈസല്‍ ഖയ്യൂം പറഞ്ഞു. പോലീസിന്റെയും പാരാമിലിട്ടറിയുടേയും വന്‍ സംഘം പ്രദേശത്ത് തീവ്രവാദികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ഡി സി പി പറഞ്ഞു.