നൈജീരിയയില്‍ പള്ളിക്കു നേരെ ആക്രമണം;120 മരണം

Posted on: November 29, 2014 8:45 am | Last updated: November 29, 2014 at 11:33 am

bomb-attackഅബൂജ: നൈജീരിയില്‍ മുസ്ലിം പള്ളിയില്‍ പ്രാര്‍ഥനക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 120 പേര്‍ മരിച്ചു. 270 പേര്‍ക്കു പരുക്കേറ്റു. വടക്കന്‍ മേഖലയിലെ പ്രധാന നഗരമായ കാനോയില്‍ ഗ്രാന്‍ഡ് മോസ്‌കിലാണ് വെള്ളിയാഴ്ച ജുമാനമസ്‌കാരത്തിനിടെ ആക്രമണമുണ്ടായത്. രണ്ടു ചാവേറുകള്‍ പൊട്ടിത്തെറിക്കുകയും മറ്റു ചിലര്‍ പള്ളിയില്‍ പ്രാര്‍ഥനയിലായിരുന്നവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.ആക്രമണത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിച്ചിരിക്കുകയാണ്.
പ്രാര്‍ഥന തുടങ്ങിയ പിന്നാലെ പള്ളി പരിസരത്ത് രണ്ട് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. പള്ളിക്ക് സമീപത്തെ റോഡിലും സ്‌ഫോടനമുണ്ടായി.ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.