മധുരം ഈ ശാസ്ത്രം; ഐ ടി മേളയില്‍ മലപ്പുറം കുതിപ്പ്

Posted on: November 29, 2014 12:35 am | Last updated: November 28, 2014 at 11:36 pm

09തിരൂര്‍: ചിന്തകളെ തൊട്ടുണര്‍ത്തുന്ന പ്രകടനങ്ങളുടെ നേര്‍ക്കാഴ്ചകളായി മാറിയ സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് മധുരമേറെ. കുട്ടിശാസ്ത്രജ്ഞന്‍മാരുടെ ഭാവനകള്‍ വിരിഞ്ഞ ശാസ്‌ത്രേമേള വിഭാഗത്തില്‍ 145 പോയിന്റുകളുമായി മലപ്പുറമാണ് മുന്നില്‍. 150 പോയിന്റുള്ള കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 144 പോയിന്റുള്ള കോഴിക്കോട് മൂന്നാംസ്ഥാനത്തുമാണ്.
മൂന്ന് ഇനങ്ങള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ ഇനി ബാക്കിയുളളത്. ഗണിതശാസ്ത്രമേളയില്‍ 301 പോയിന്റുള്ള കണ്ണൂര്‍ ഒന്നാം സ്ഥാനത്താണ്. മലപ്പുറം 292 പോയിന്റോടെ രണ്ടാം സ്ഥാനത്തും 290 പോയിന്റുകളുള്ള കോഴിക്കോട് മൂന്നാം സ്ഥാനത്തുമുണ്ട്. പ്രവൃത്തി പരിചയമേളയില്‍ കോഴിക്കോട് 21967 പോയിന്റുകള്‍ നേടി മുന്നിലാണ്. മലപ്പുറം 21421 പോയിന്റും പാലക്കാട് 20830 പോയിന്റും നേടിയിട്ടുണ്ട്. ഐ ടി മേളയില്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ 100 പോയിന്റുമായി മലപ്പുറം ജില്ല ചാമ്പ്യന്‍മാരായി. കോഴിക്കോട് 91 ഉം പാലക്കാട് 87ഉം പോയിന്റുള്‍ നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്്. സാമൂഹിക ശാസ്ത്രമേളയില്‍ തൃശൂര്‍ 98 പോയിന്റോടെ മുന്നേറ്റം തുടരുകയാണ്. 94 പോയിന്റോടെ കണ്ണൂര്‍ രണ്ടും കാസര്‍ക്കോഡ് 93 ഉം പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനത്തും തുടരുന്നു. ഗണിതശാസ്ത്രമേള യു പി വിഭാഗത്തില്‍ മത്സരം പൂര്‍ത്തിയാപ്പോള്‍ കാസര്‍കോഡ് 53 പോയിന്റോടെ വിജയികളായി. 49 പോയിന്റുള്ള പാലക്കാടാണ് രണ്ടാം സ്ഥാനത്ത്.
48 പോയിന്റുള്ള പാലക്കാട് മൂന്നാംസ്ഥാനവും നേടി. ശാസ്ത്രമേള യു പി വിഭാഗത്തിലും മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 56 പോയിന്റുള്ള കണ്ണൂര്‍ ചാമ്പ്യന്‍മാരായി. 55 പോയിന്റുള്ള കോഴിക്കോടും 52 പോയിന്റുമായി മലപ്പുറം മൂന്നാംസ്ഥാനവും നേടി. അഞ്ച് ദിവസങ്ങള്‍ നീണ്ട ശാസ്‌ത്രോത്സവത്തിന് നാളെ തിരശ്ശീല വീഴും.?