ഗാര്‍ഹിക-പീഡന നിരോധം: സെമിനാര്‍ നടത്തി

Posted on: November 27, 2014 10:13 am | Last updated: November 27, 2014 at 10:13 am

മാനന്തവാടി:സ്ത്രീധന-ഗാര്‍ഹിക -പീഡന നിരോധന ദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യ നീതിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സെമിനാര്‍ നടത്തി.
സ്ത്രീധനം, ഗാര്‍ഹിക പീഡനം എന്നിവ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കുന്നതിന് സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് നിര്‍വ്വഹിച്ചു. സ്ത്രീധനത്തിനെതിരെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടെ നിരന്തരമായ പ്രചാരണം നടത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മേരിതോമസ് സ്ത്രീധന വിരുദ്ധ സന്ദേശം നല്‍കി. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം വേണുഗോപാല്‍ ഗാര്‍ഹിക പീഡന നിയമം എന്ന വിഷയത്തിലും ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വനിതാ പ്രൊട്ടക്ഷന്‍ ജില്ലാ ഓഫീസര്‍ എ വി ഷീജയും ക്ലാസെടുത്തു.
ജില്ലാ മഹിളാ സമഖ്യ സൊസൈറ്റിയിലെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ സ്ത്രീധനത്തിനെതിരെ സന്ദേശം നല്‍കുന്ന നാടകം അവതരിപ്പിച്ചു. മാനന്തവാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സില്‍വിതോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്റ്റ്യന്‍, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ സി സുന്ദരി, ജില്ലാതല ഐ സി ഡി എസ് സീനിയര്‍ സൂപ്രണ്ട് സി മധുസൂദനന്‍, ജില്ലാ പഞ്ചായത്ത് അംഗം എ ദേവകി, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല കുഞ്ഞാപ്പ, പഞ്ചായത്തംഗം അഡ്വ. ഗ്ലാഡിസ് ചെറിയാന്‍, ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ പി ബിജു എന്നിവര്‍ സംസാരിച്ചു.