Connect with us

Kerala

ബാറുകള്‍ക്ക് ഡിസംബര്‍ 12 വരെ പ്രവര്‍ത്തിക്കാം; ഹൈക്കോടതി

Published

|

Last Updated

കൊച്ചി:സംസ്ഥാനത്തെ ബാറുകള്‍ക്ക് ഡിസംബര്‍ 12 വരെ പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ അനുമതി. ത്രീസ്റ്റാര്‍ വരെയുള്ള ബാറുകള്‍ക്കാണ് അനുമതി. ഫോര്‍ സ്റ്റാര്‍,ഹെറിറ്റേജ് ഹോട്ടലുകള്‍ക്ക് ബാര് ലൈസന്‍സ് അനുവദിക്കണമെന്ന ഹൈക്കോര്‍ട്ട് സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീലിലാണ് ഉത്തരവ്. സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ വിശദമായ വാദം കേട്ട ശേഷം തീരുമാനമെടുക്കുമെന്നും കോടതി പറഞ്ഞു.